
ലഖ്‌നൗ: ലഖ്‌നൗവിലെ അലംബാഗിലെ ഗാധി കനൗര ഗ്രാമത്തിൽ യുവാവ് ഭാര്യ പിതാവിനെയും മാതാവിനെയും കൊലപ്പെടുത്തി(husband). ലഖ്‌നൗവിലെ സർക്കാർ സ്‌കൂൾ അധ്യാപികയായ ഭാര്യയുടെ മുന്നിൽ വെച്ച് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ ജഗദീപ് എന്ന പ്രതിയെ പോലീസ് പിടികൂടി.
കുട്ടിയെ കാണാനെന്ന വ്യാജേനയാണ് ജഗ്ദീപ് തന്റെ ഭാര്യ വീട്ടിൽ ചെന്നത്. ബാഗിൽ ആയുധം കരുതിയിരുന്ന ഇയാൾ മദ്യപിച്ചിരുന്നു. കുട്ടിയെ കാണാൻ മദ്യപിച്ച് വരരുതെന്ന് ജഗദീപിനോട് ഭാര്യ പുനം പല തവണ പറഞ്ഞിരുന്നതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് ജഗദീപും പൂനത്തിന്റെ അച്ഛനും തമ്മിൽ വാക്ക് തർക്കം ഉണ്ടായി.
തുടർന്ന് തർക്കത്തിനിടെ, ജഗ്ദീപ് വൃദ്ധന്റെ വായ പൊത്തിപ്പിടിച്ച് കഴുത്തറുത്തു. ഇടയ്ക്ക് കയറിയ അമ്മായിയമ്മയെയും ഇയാൾ മാരകമായി ആക്രമിച്ചു. "എന്റെ കൺമുന്നിൽ വെച്ചാണ് അയാൾ അവരെ കൊന്നത്"- എന്ന് പ്രതിക്കെതിരെ ഭാര്യ പോലീസിൽ മൊഴി നൽകി. ഇവരുടെ നിലവിളികേട്ട് ഓടി കൂടിയ നാട്ടുകാറാണ് ജഗദീപിനെ പിടികൂടി പോലീസിൽ ഏല്പിച്ചത്.