
തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് ആയുധങ്ങള്‍ പിടികൂടി. ഇല്ലത്ത് താഴെ മണോളിക്കാവിന് സമീപം മുരിക്കോളി വീട്ടില്‍ രണ്‍ദീപിന്റെ വീട്ടില്‍നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. രണ്ട് വടിവാളും എസ് കത്തിയും വീടിന്റെ മുകളിലത്തെ നിലയിൽ കുളിമുറിയുടെ ഭാഗത്ത് സൂക്ഷിച്ച നിലയിലായിരുന്നു. അങ്കമാലിയിലെ കൊലപാതക കേസിൽ പ്രതികൾക്ക് രൺദീപ് ഒളിത്താവളമൊരുക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തലശ്ശേരി ഇല്ലത്ത് താഴെ മണോളിക്കാവിന് സമീപത്തെ രൺദീപിന്റെ മുരിക്കോളി വീട്ടില്‍നിന്നും പൊലീസ് ആയുധങ്ങൾ കണ്ടെടുത്തത്. രൺദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. രൺദീപിനെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രൺദീപിന്റെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്.