വിസ തട്ടിപ്പിനിരയായി യുവതിയുടെ ആത്മഹത്യ: വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍

വിസ തട്ടിപ്പിനിരയായി യുവതിയുടെ ആത്മഹത്യ: വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍
Published on

എടത്വാ: വിസ തട്ടിപ്പിനിരയായി തലവടി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ എറണാകുളം കാക്കനാട് സ്വദേശിയായ പ്രതി ബിജോയ് തോമസ് (51) പിടിയില്‍. വിദേശത്തേക്ക് കടക്കാനുള്ള തയാറെടുപ്പിനിടെയാണ് എടത്വ പൊലീസിൻറെ സമയോചിതമായ ഇടപെടലിൽ വെള്ളിയാഴ്ച രാത്രി പ്രതിയെ ആലുവയില്‍നിന്ന് പിടികൂടിയത്.

സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയിൽ നിന്നു നിരവധി എ.ടി.എം കാർഡുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.

തലവടി സ്വദേശി ശരണ്യയുടെ ആത്മഹത്യക്കു പിന്നാലെ വഞ്ചിക്കപ്പെട്ട മറ്റു രണ്ടുപേരും കൂടി നൽകിയ പരാതിയിൽ വഞ്ചന കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com