
തിരുവനന്തപുരം: വെർച്വൽ അറസ്റ്റ് വഴി നടി മാലാ പാര്‍വതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം.(Virtual arrest fraud )
മുംബൈ പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പുകാർ പറഞ്ഞത് ഇവരുടെ പേരിലുള്ള കൊറിയർ തടഞ്ഞ് വച്ചിരിക്കുകയാണെന്നാണ്.
ഇത്തരത്തിൽ മുംബൈ ക്രൈംബ്രാഞ്ച് എന്ന വ്യാജേനയുള്ള ഐ ഡി കാര്‍ഡ് ഉൾപ്പെടെ കൈമാറിയെങ്കിലും, ഐ ഡി കാര്‍ഡില്‍ അശോക സ്തംഭം ഇല്ലാതിരുന്നതിനെത്തുടർന്ന് സംശയം തോന്നുകയായിരുന്നു. ഇതാണ് തട്ടിപ്പിൽ നിന്ന് രക്ഷയായതെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൾ വന്നത് മധുരയിൽ തമിഴ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുമ്പോഴാണെന്ന് താരം പറഞ്ഞു.