വെഞ്ഞാറമൂട് കൂട്ടക്കൊല: വി. മുരളീധരൻ ഫർസാനയുടെ വീട് സന്ദർശിച്ചു | Venjaramood Mass Murder

കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുവനന്തപുരം വെഞ്ഞാറമൂടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്.
murder
Published on

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട ഫർസാനയുടെ(22) വീട് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ നേതാവുമായ വി.മുരളീധരൻ സന്ദർശിച്ചു(Venjaramood Mass Murder).

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് മുക്കുന്നൂരിലെ വീട്ടിൽ എത്തി സന്ദർശനം നടത്തിയത്. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് എസ്.ആർ. റജികുമാറിനൊപ്പമാണ് അദ്ദേഹം ഫർസാനയുടെ വീട്ടിൽ എത്തിയത്. ഫർസാനയുടെ സഹോദരൻ അമൽ മുഹമ്മദിനെയും മറ്റു ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുവനന്തപുരം വെഞ്ഞാറമൂടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. 23 വയസുള്ള അഫാൻ ആറു മണിക്കൂറിനുള്ളിൽ 5 പേരുടെ ജീവനാണ് എടുത്തത്. കൊലയ്ക്ക് പിന്നിലെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com