
കോഴിക്കോട്: വടകരയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുന്‍ മാനേജര്‍ മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്തു. എടോടി ശാഖയില്‍ നിന്ന് 26 കിലോ സ്വര്‍ണവുമായി മുന്‍ മാനേജര്‍ കടന്ന് കളഞ്ഞതായാണ് പരാതി. 26244.20 ഗ്രാം സ്വര്‍ണ്ണത്തിന് പകരം മുക്കുപണ്ടം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
തമിഴ്‌നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാര്‍(34)നെതിരെ വടകര പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു. മാനേജര്‍ ഇര്‍ഷാദ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.