ഇറ്റാ: ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിൽ വിവാഹ ചടങ്ങുകൾക്കിടെ വരൻ കുഴഞ്ഞുവീണതിനെത്തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി (Bride Cancels Marriage UP). വരന്റെ ആരോഗ്യപ്രശ്നങ്ങൾ തങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് വധുവിന്റെയും കുടുംബത്തിന്റെയും തീരുമാനം. ഇറ്റാ ജില്ലയിലെ സാകിത് (Sakit) മേഖലയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വിവാഹച്ചടങ്ങുകൾക്കായി പീഠത്തിൽ ഇരിക്കുന്നതിനിടെ വരൻ ബാലൻസ് തെറ്റി കസേരയിൽ നിന്ന് താഴെ വീഴുകയായിരുന്നു. വരൻ കുഴഞ്ഞുവീണതോടെ വധുവിന്റെ കുടുംബം ഇയാളുടെ ആരോഗ്യസ്ഥിതിയിൽ സംശയം പ്രകടിപ്പിച്ചു. വരന് നേരത്തെ തന്നെയുള്ള ആരോഗ്യപ്രശ്നങ്ങൾ വിവാഹാലോചന വേളയിൽ മറച്ചുവെച്ചതാണെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു. ഇതോടെ ഇരു കുടുംബങ്ങളും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.
വരന്റെ കൃത്യമായ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയാൽ മാത്രമേ വിവാഹം കഴിക്കൂ എന്ന് വധു നിലപാടെടുത്തു. ബന്ധുക്കളും നാട്ടുകാരും ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വധു തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. തർക്കം രൂക്ഷമായതിനെത്തുടർന്ന് പോലീസ് ഇടപെടുകയും വധുവിന്റെ ഭാഗത്തുനിന്നുള്ള രണ്ടുപേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടതോടെ വധുവിനെ കൂട്ടാതെ വരനും സംഘവും മടങ്ങി.
രേഖാമൂലം പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വിദേശ് രാതി അറിയിച്ചു.
Story Summary: In the Etah district of Uttar Pradesh, a bride called off her wedding after the groom collapsed during the ceremony. The incident occurred in the Sakit area when the groom lost his balance and fell from his chair while sitting for the rituals. Suspecting that the groom’s family had hidden his pre-existing health conditions, the bride’s family engaged in a heated argument that lasted all night. Despite mediation efforts, the bride stood firm on her decision, demanding a medical report. Consequently, the groom and his party returned without the bride. Police intervened during the dispute but have not received a formal complaint yet.

