
കാട്ടാക്കട: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയെന്ന കേസില്‍ ഓട്ടോഡ്രൈവർക്ക് ആറുവർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കരകുളം പുള്ളിക്കോണം കുഴിവിളാകത്ത് വീട്ടിൽനിന്ന് ശാസ്താംകോട് വാടകക്ക് താമസിക്കുന്ന രാജീവി(49) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്. 2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽനിന്ന് ബസിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ പട്ടിക്കുട്ടിയെ കാണിച്ചുകൊടുക്കാമെന്നുപറഞ്ഞ് പ്രതിയുടെ ഓട്ടോയിൽ കയറ്റി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്. പിഴത്തുക ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും പിഴത്തുക വാദിക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു.