

ആര്യനാട്: ആനക്കൊമ്പുകളുമായി രണ്ടുപേരെ പിടികൂടി. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരെയാണ് വനപാലക സംഘം പിടികൂടിയത്. (ivory)
വെള്ളനാട് ചാങ്ങ ക്ഷേത്രത്തിന് സമീപത്തുവെച്ച് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. ആനക്കൊമ്പ് കൈമാറ്റം സംബന്ധിച്ച് വനപാലക സംഘത്തിനു വിവരം ലഭിച്ചതോടെയാണ് രാത്രിയോടെ ഇരുവരും പ്രത്യേക സംഘത്തിന്റെ പിടിയിലായത്.