

ഇടുക്കി: ഇരട്ട സഹോദരങ്ങളെ കാപ്പ നിയമം ചുമത്തി നാട് കടത്തി. കുമാരമംഗലം സ്വദേശികളായ കണ്ണന് എന്ന് വിളിക്കുന്ന ഫ്ളെമന്റ് (23), കൊച്ചാപ്പി എന്നു വിളിക്കുന്ന ഷെമന്റ് (23) എന്നിവരെയാണ് നാടുകടത്തിയത്. തൊടുപുഴയിൽ ആണ് സംഭവം നടന്നത്. (kappa)
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറു മാസത്തേക്കാണ് ഇരുവരെയും വിലക്കിയിരിക്കുന്നത്. നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി മാറിയതോടെയാണ് നടപടി.