
വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം െവച്ച് 1,52,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേർ പിടിയിലായി. ചെമ്പൂര് ചരുവിള വി.എസ് ഭവനില്‍ സതീഷ് (35), ചെമ്പൂര് വാളിയോട് കരമത്ത് കിഴക്കുംകരവീട്ടില്‍ സായിപ്പ് എന്ന സതീഷ് (40) എന്നിവരെയാണ് ആര്യങ്കോട് പൊലീസ് പിടികൂടിയത്.
കരിക്കോട്ടുകുഴി സ്നേഹതീരം പണമിടപാട് സ്ഥാപനത്തില്‍ 28 ഗ്രാം തൂക്കമുള്ള മുക്കുപണ്ടത്തില്‍ നിര്‍മിച്ച മാല പണയം െവച്ചാണ് ഇവര്‍ പണം തട്ടിയെടുത്തത്. മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമ പണം തിരികെ അടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറാകാത്തതിനെ തുടർന്നാണ് ആര്യങ്കോട് പൊലീസില്‍ പരാതി നല്‍കിയത്.