
കോഴിക്കോട്: സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടിൽ യുവതിയ്ക്ക് കടുത്ത പീഡനം(Dowry). മാസങ്ങളോളം തൃശൂർ സ്വദേശിയായ യുവതി പീഡനത്തിന് ഇരയായെന്നാണ് ലഭ്യമായ വിവരം. യുവതി പരാതി നൽകിയതിനെ തുടർന്ന് പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടികാട്ടി ഭർതൃ വീട്ടുകാർ നിരന്തരം സ്വർണ്ണവും പണവും കൈപ്പറ്റിയെന്നും അവ തിരികെ ആവശ്യപ്പെട്ടപ്പോൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ ഭർത്താവായ സരുൺ, സരുണിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.
മുഖത്തും കണ്ണിനും പരുക്കേറ്റ യുവതി കല്ലോട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.