
കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ പോലീസ് ചോദ്യം ചെയ്തു. കോടതി നിർദ്ദേശ പ്രകാരമാണ് ബാലചന്ദ്രമേനോന് പോലീസ് സ്റ്റേഷനിൽ ഹാജരായത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. (Actor Balachandra Menon)
2007ൽ പുറത്തിറങ്ങിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ബാലചന്ദ്ര മേനോൻ ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി. 2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ നടി പരാതിയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ബാലചന്ദ്രമേനോന് നിഷേധിച്ചു.