
ശബരിമല: സന്നിധാനത്ത് പൊലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ൽപ്പനക്കായി സൂക്ഷിച്ച മൂന്ന് പാക്കറ്റ് ഹാൻസ്, 91 പാക്കറ്റ് പല ബ്രാൻഡിലുള്ള ബീഡികൾ, ഒമ്പത് പാക്കറ്റ് വിൽസ് സിഗരറ്റ് എന്നിവ ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് സന്നിധാനം കൊപ്ര കളത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന പാത്രക്കടയിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. (tobacco products Seized)
കൊല്ലം കുളത്തൂപ്പുഴ ചന്ദ്രവിഹാർ വീട്ടിൽ പ്രകാശാണ്(36) പിടിയിലായത്. വി എസ്.എച്ച്.ഒ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വില്പന നടത്തി കിട്ടിയ പണവും പ്രതിയിൽ നിന്ന് കണ്ടെടുത്തു.