
മുംബൈ: മഹാരാഷ്ട്രയിൽ വൈദ്യുത കന്പിയിൽ നിന്ന് ഷോക്കേറ്റ് കടുവ മരിച്ച സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പച്ചാര ഗ്രാമത്തിലെ രാജു പിരാത്രാം വാർകഡെ, നവേഗാവ് സ്വദേശികളായ രാജേന്ദ്ര കുഞ്ചാം,ദുർഗേഷ് ലസുണ്ടെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. (Three arrested)
ഭണ്ടാര ജില്ലയിലാണ് സംഭവം നടന്നത്. കാട്ടുപന്നിയെ കൊല്ലാനായി മൂവരും സ്ഥാപിച്ച കന്പിയിൽ നിന്ന് ഷോക്കേറ്റ് കടുവ ചാവുകയായിരുന്നു.
തുംസാർ ഫോറസ്റ്റ് റേഞ്ചിലെ ജൻജരിയയിൽ തിങ്കളാഴ്ചയാണ് കടുവ ചത്തത്. അറസ്റ്റിലായവർക്കെതിരെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്