
തൃശൂർ: പുതുവർഷ രാത്രിയിൽ തൃശൂരിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ 14ഉം 16ഉം വയസുള്ള രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ. കൊലപാതകം നടത്താനുപയോഗിച്ച കത്തി പതിനാലുകാരൻറേത് തന്നെയാണെന്നാണ് പോലീസ് പറയുന്നത്.(Thrissur murder case )
നേരത്തെ സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് ഇയാളെ സ്‌കൂളിൽ നിന്നും പുറത്താക്കിയിരുന്നുവെന്നും പോലീസ് അറിയിച്ചു.
പുതുവർഷ രാത്രിയിൽ കൊല്ലപ്പെട്ടത് തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ്. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനായി രണ്ടു വിദ്യാർത്ഥികളെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.