

പരപ്പനങ്ങാടി: എം.ഡി.എം.എയുമായി ഗുണ്ടാത്തലവൻ ഉൾപ്പെടെ മൂന്നുപേരെ എക്സൈസ് പിടികൂടി. (MDMA) ഗുണ്ടാത്തലവനും നിരവധി കേസുകളിൽ പ്രതിയാവുകയും പൊലീസ് കാപ്പ ചുമത്തുകയും ചെയ്ത വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന എം. അനിൽകുമാർ (43), ചേറൂർ മിനി കാപ്പിൽ എൻ.പി. മുഹമ്മദ് നവാസ് (30), പറപ്പൂർ എടയാട്ട് പറമ്പ് രവി (44) എന്നിവരെയാണ് പരപ്പനങ്ങാടി എക്സൈസ് അറസ്റ്റ് ചെയ്തത്. 30 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്
ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷത്തോളം വിലവരും. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും സ്കൂട്ടറും 48,000 രൂപയും പിടിച്ചെടുത്തു.