
മംഗളൂരു: രണ്ടു കടകളിൽ നടന്ന കവർച്ചക്കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശിവള്ളിയിലെ കടകളിൽ മോഷണം നടത്തിയ കൊപ്പാൽ ഗജേന്ദ്ര ഗാഡിലെ മഞ്ചുനാഥ ചിന്തനാഡപ്പ നരടേലി (24), ഉഡുപ്പി ഹൊട്ടിയങ്ങാടി സ്വദേശികളായ കെ. പ്രസാദ് (22),എം. കിഷൻ(20) എഎന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബേക്കറി, ആദിശക്തി ജനറൽ സ്റ്റോർ എന്നിവിടങ്ങളിൽ പൂട്ടുപൊളിച്ച് കടന്ന് 60,000 രൂപ കവർന്ന കേസിലാണ് അറസ്റ്റ്.