
കള്ളൻമാർ വീട്ടിലോ കടയിലോ ഒക്കെ കയറുമ്പോൾ സ്വാഭാവികമായും നമ്മൾ ഒന്ന് ഭയക്കാറുണ്ട്. കണ്മുന്നിൽ നിന്ന് സാധനങ്ങൾ എടുത്തുകൊണ്ട് പോകുമ്പോഴും ചിലപ്പോൾ നമുക്ക് പ്രതികരണശേഷി നഷ്ടപ്പെട്ട് പോകാറുണ്ട്. എന്നാൽ, ഒരു ഇന്ത്യൻ ഗ്യാസ് സ്റ്റേഷനിൽ കവർച്ചയ്‌ക്കെത്തിയ കള്ളന് സംഭവിച്ചത് എന്താണെന്നറിയണോ ?
ഇതിൻ്റെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ഇന്ത്യൻ ഗ്യാസ് സ്റ്റേഷനിൽ കയറിയ കള്ളൻ അവിടെയുള്ള സാധനങ്ങൾ എല്ലാം വാരിയെടുക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. പിന്നിൽ നിന്നും ആരോ 'അത് ചെയ്യരുത്' എന്ന് പറയുന്നത് കേൾക്കാൻ സാധിക്കും. എന്നാൽ, ഇതൊന്നും ശ്രദ്ധിക്കാത്ത കള്ളൻ തൻ്റെ കൃത്യം തുടരുകയാണ്.
പെട്ടെന്ന് ഒരാൾ വന്ന് കള്ളനെ തടയുകയും അയാൾ നിലത്ത് വീഴുകയും ചെയ്യുന്നു. പിന്നാലെയായി മറ്റൊരാളും എത്തുന്നുണ്ട്. പിന്നാലെ എത്തിയയാളുടെ കയ്യിലിരിക്കുന്ന വടിയാണ് വീഡിയോയിലെ 'സ്പെഷ്യൽ ഗസ്റ്റ് !'
വടി കൊണ്ട് കള്ളന് നല്ല കണക്കിന് കിട്ടി. കാലിൽ തന്നെയാണ് അടിയെല്ലാം. ഒരാൾ അടി കൊടുക്കുമ്പോൾ മറ്റേയാൾ കള്ളനെ പോകാൻ വിടാതെ പിടിച്ച് കിടത്തിയിരിക്കുകയാണ്. നിർത്താതെ തുടർന്നുകൊണ്ടിരിക്കുകയാണ് തല്ല്.
എന്തായാലും വീഡിയോ വൈറലായി മാറി. വീഡിയോയ്ക്ക് താഴെ നിരവധി കമൻറുകളും ഉണ്ട്.
അതിലൊരു കമൻറ് പറയുന്നത് കള്ളൻ ഇനിയൊരിക്കലും ഒരു ഇന്ത്യൻ സ്റ്റോറിൽ കയറാൻ ധൈര്യം കാട്ടില്ലെന്നാണ്. ഇത്രയും സംഭവങ്ങൾക്കിടയിലും ഒരു കുലുക്കവുമില്ലാതെ വീഡിയോ പകർത്തുന്ന ക്യാമറാമാനെയും ആളുകൾ പരാമർശിക്കുന്നുണ്ട്.