
വണ്ടൂർ: മോഷ്ടിക്കാൻ കയറിയ പ്രതി പൂട്ട് പൊളിക്കാൻ കഴിയാതായതോടെ ഫാനിട്ട് ക്ഷീണവും മാറ്റി മുന്തിരിയും വെള്ളവും കുടിച്ച് തടിതപ്പി. കഴിഞ്ഞ ദിവസം വണ്ടൂർ അങ്ങാടിയിൽ നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യത്തിലാണ് കൗതുക കാഴ്ച. (theft attempt)
കാളികാവ് റോഡിലെ ആത്താസ് ബേക്കറിക്ക് മുന്നിലെ പഴക്കടയിലാണ് മോഷ്ടാവിന്റെ കള്ളക്കളി. രാത്രി രണ്ടുമണിയോടെ ആത്താസ് ബേക്കറിയിലെത്തിയ മോഷ്ടാവ് പൂട്ട് തകർക്കാൻ കഴിയാതായതോടെ മുന്തിരിയും കുപ്പിവെള്ളവും കഴിച്ച് ഫാനിട്ട് ക്ഷീണവും മാറ്റി മടങ്ങുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.