
എറണാകുളം: മലയാറ്റൂരിലെ കുരിശുമുടി പള്ളിയിൽ മോഷണത്തെ നടത്തിയ കള്ളന്മാരെ പിടികൂടി പോലീസ്(Theft). ഒക്കൽ സ്വദേശി പ്രവീൺ, കോടനാട് സ്വദേശി ജിതേഷ് എന്നിവരാണ് പിടിയിലായത്. പള്ളിയിലെ ഭണ്ഡാരത്തിൽ നിന്ന് 15,000രൂപയാണ് ഇവർ അപഹരിച്ചത്.
പള്ളിയിലെത്തി പ്രാർത്ഥിച്ച ശേഷമാണ് ഇവർ മോഷണം നടത്തിയത്. ഇവർ മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.