
കോഴിക്കോട്: പീഡന ശ്രമത്തിനിടെ കെട്ടിടത്തിനു മുകളിൽനിന്ന് ചാടിയ യുവതിക്ക് പരിക്ക്. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്. കോഴിക്കോട് മുക്കത്ത് ആണ് സംഭവം നടന്നത്. (rape attempt)
ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കെട്ടിടത്തിനു മുകളിൽനിന്ന് ചാടിയെന്നാണ് യുവതിയുടെ മൊഴി. പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.