
ബംഗളൂരു: മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിയായ നടിക്കായി മൂന്ന് കോടി രൂപയുടെ വീട് നിർമിച്ച യുവാവിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സോളാപൂർ സ്വദേശി പഞ്ചാക്ഷരി സ്വാമിയെയാണ് (37) അറസ്റ്റ് ചെയ്തത്. (Bengaluru Police)
പ്രശസ്ത സിനിമ നടിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതിയായ പഞ്ചാക്ഷരി സ്വാമി മഹാരാഷ്ട്രയിലെ സോളാപൂർ സ്വദേശിയാണ്. വിവാഹിതനും ഒരു കുട്ടിയും ഉണ്ടെങ്കിലും സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്നയാളാണ്.