
പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ. അഖിൽ, ശരൺ, ആരോമൽ എന്നിവരെയാണ് പിടികൂടിയത്. കൊല്ലപ്പെട്ടയാളും പ്രതികളും സുഹൃത്തുക്കളാണെന്നും രാഷ്ട്രീയ കൊലപാതകം അല്ലെന്നും പോലീസ് അറിയിച്ചു. (Murder case)
സംഭവത്തിൽ എട്ട് പേർ പ്രതികളായുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന് എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.