പ​ള്ളി​യി​ലെ മൂ​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളി​ലെ പ​ണം ക​വ​ർ​ന്നു

പ​ള്ളി​യി​ലെ മൂ​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളി​ലെ പ​ണം ക​വ​ർ​ന്നു
Published on

ഇ​രി​ട്ടി: ടൗ​ണി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ​നി​ന്ന് ര​ണ്ട​ര​ല​ക്ഷം രൂ​പ ക​വ​ർ​ന്ന് ര​ണ്ടാ​ഴ്ച തി​ക​യും മു​മ്പേ വീ​ണ്ടും ക​വ​ർ​ച്ച. ന​ഗ​ര​ത്തി​ലെ നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി​ക​ളാ​ണ് പ്രതികൾ ക​വ​ർ​ന്ന​ത്. പ​ള്ളി​യു​ടെ ആ​ൾ​ത്താ​ര​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ ക​ള്ള​ൻ അ​ക​ത്തു​ണ്ടാ​യി​രു​ന്ന മൂ​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളും ക​വ​ർ​ന്നു. 25,000 രൂ​പ​യോ​ളം ക​വ​ർ​ന്ന​താ​യി പ​ള്ളി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ത​ല​യി​ൽ മു​ണ്ടി​ട്ട് മോ​ഷ​ണം ന​ട​ത്തു​ന്ന മോ​ഷ്ടാ​വി​ന്റെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ള്ളി ആ​ൾ​ത്താ​ര​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന ക​ള്ള​ൻ ര​ണ്ട് ഇ​രു​മ്പ് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളും ഒ​രു മ​രം കൊ​ണ്ട് നി​ർ​മി​ച്ച നേ​ർ​ച്ച​പ്പെ​ട്ടി​യും ക​വ​ർ​ന്നു. നേ​ർ​ച്ച​പ്പെ​ട്ടി​ക​ൾ പു​റ​ത്തെ​ടു​ത്തെ​ത്തി​ച്ച് ഇ​തി​ലെ പ​ണം ക​വ​ർ​ന്ന​ശേ​ഷം തി​രി​കെ വെ​ക്കു​ക​യാ​യി​രു​ന്നു.ഇ​രി​ട്ടി എ​സ്.​ഐ ഷ​റ​ഫു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related Stories

No stories found.
Times Kerala
timeskerala.com