
കോന്നി: ബി.ജെ.പിയിൽനിന്ന് കാപ്പക്കേസ് പ്രതിക്കൊപ്പം സി.പി.എമ്മിൽ എത്തുകയും ആരോഗ്യമന്ത്രി വീണ ജോർജ് മാലയിട്ട് സ്വീകരിക്കുകയും ചെയ്തയാളെ ഗാന്ധിജയന്തി ദിനത്തിൽ വിദേശമദ്യം കച്ചവടംചെയ്ത സംഭവത്തിൽ കോന്നി എക്‌സൈസ് സംഘം പിടികൂടി. മയിലാടുംപാറ സ്വദേശി സുധീഷ് കുമാറാണ് പിടിയിലായത്. ഇയാളിൽ നിന്ന് ഏഴ് ലിറ്റർ വിദേശമദ്യം എക്‌സൈസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.