
കണ്ണനല്ലൂർ: വടക്കേമുക്കിന് സമീപം ഓട്ടോറിക്ഷയിൽ വന്ന് വഴിയാത്രക്കാരനെ തടഞ്ഞുനിർത്തി പണം തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. (stole money)
മയ്യനാട് ധവളക്കുഴി തുണ്ടിൽ തെക്കതിൽ വീട്ടിൽ നിതീഷിനെയാണ് (35) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 10.15നാണ് ഓട്ടോയിൽ വന്ന പ്രതി വഴിയാത്രക്കാരനായ മുഹമ്മദ്കുഞ്ഞിനെ തടഞ്ഞുനിർത്തി 400 രൂപ കവർന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പ്രതിക്കെതിരെ 15 ഓളം കേസുണ്ട്.