

കൊല്ലം: സ്കൂൾ വിദ്യാർഥിയെ ഉപദ്രവിച്ച ബസ് കണ്ടക്ടർ പൊലീസ് പിടിയിലായി. ഇരവിപുരം വാളത്തുങ്കൽ മംഗലത്ത് തൊടിയിൽ മനുവാണ് (27) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 21ന് മാമൂട്ടിൽകടവ്-കൊട്ടിയം റൂട്ടിലോടുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിയെ ബസിലെ കണ്ടക്ടർ ഉപദ്രവിച്ചിരുന്നു. വിദ്യാർഥി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ ബസിൽവെച്ച് മറ്റൊരു ദിവസം ഈ വിദ്യാർഥിയെ കണ്ടക്ടർ ഉപദ്രവിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു.