
ആലപ്പുഴ: നഗരസഭ വിശ്രമകേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാർക്കു നേരെ ആക്രമണം. പ്രതിയെ പൊലീസ് പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കലവൂരിൽ ഐക്കരവീട്ടിൽ അമലാണ് (21) പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം നടന്നത്.
ആലപ്പുഴ വലിയ ചുടുകാടിന് തെക്കുവശത്തെ നഗരസഭ വിശ്രമകേന്ദ്രത്തിലെ താൽക്കാലിക ശുചീകരണ തൊഴിലാളികളായ ആലപ്പുഴ വട്ടയാൽ വാർഡിൽ ഇല്ലിക്കൽ പുരയിടം കൊടിവീട്ടിൽ അനീഷ് മോൻ (39), ആലപ്പുഴ സക്കരിയ വാർഡിൽ ആലപ്പുഴ വെസ്റ്റ് വില്ലേജിൽ നവാസ് മൻസിൽ നവാസ് (49) എന്നിവരെയാണ് പ്രതി ആക്രമിച്ചത്. നഗരസഭയുടെ വലിയ ചുടുകാടിനടുത്തുള്ള വഴിയോര വിശ്രമ കേന്ദ്രത്തിലിരുന്ന് മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയപ്പോൾ നവാസ് അടുത്ത് ശ്മശാനമാണ് അതുകൊണ്ട് ബഹളംവെക്കരുതെന്ന് പറഞ്ഞു. ഇതിലുള്ള വിരോധമാണ് പ്രതി നവാസിനെ ആക്രമിച്ചത്. തടയാൻ ചെന്ന അനീഷിനെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. നവാസും അനീഷും ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.