
കരുനാഗപള്ളി: 15കാരിയായ ചെറുമകളെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്ത പ്രതിക്ക് 62 വർഷം തടവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരുനാഗപള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എഫ്. മിനിമോളാണ് ശിക്ഷ വിധിച്ചത്. 2018 ഏപ്രിൽ മുതൽ മേയ് വരെയുള്ള പല ദിവസങ്ങളിലും പ്രതി താമസിച്ചുവന്ന ഓച്ചിറ ചങ്ങൻകുളങ്ങരയിലെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ പ്രതിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാതാവിൻറെ സുഹൃത്തിൽ നിന്നും കുട്ടിക്ക് ലൈംഗികാതിക്രമം ഉണ്ടായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്തിയ സമയത്താണ് മുത്തച്ഛനിൽ നിന്നുമുണ്ടായ ക്രൂരത വെളിപ്പെട്ടത്.