
കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിൽ നിന്നും മുൻ മാനേജർ സ്വർണം കവർന്ന കേസിൽ നിർണായ നീക്കം. മധ ജയകുമാർ തട്ടിയെടുത്ത 26.24 കിലോ സ്വർണത്തിൽ നിന്ന് നാലര കിലോ സ്വർണം കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കി.
തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ പണയം വച്ച സ്വർണമാണു പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതി മധ ജയകുമാറിനെ തമിഴ്നാട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തുകയാണ്.
മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ തമിഴ്നാട്ടിലെ വിവിധ ബാങ്കുകളില്‍ പണയം വെച്ചു. ഇങ്ങനെ ലഭിച്ച പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തോളം വടകര ശാഖയില്‍ മാനേജരായിരുന്ന മധ ജയകുമാര്‍ ജൂലൈ ആറിനാണ് സ്ഥലം മാറിപ്പോയത്.