
അങ്കമാലി: കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ ക്രിമിനൽ കേസ് പ്രതിയെ പൊലീസ് പിടികൂടി. അങ്കമാലി താബോർ പറമ്പയം കോഴിക്കാടൻ വീട്ടിൽ ഗ്രിന്റേഷിനെയാണ് (38) അങ്കമാലി പൊലീസ് പിടികൂടിയത്. ചെങ്ങമനാട് ഗില്ലപ്പി വിനോദ് വധക്കേസിലും, കാലടിയിലും അങ്കമലായിലുമുണ്ടായ വിവിധ വധശ്രമക്കേസുകളിലും ഉൾപ്പെട്ട പ്രതിയായിരുന്നു ഗ്രിന്റേഷ്. കാലടിയിലെ കേസിൽ ഇയാളൊഴികെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. (attempted murder)
കോക്കുന്നിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സാഹസികമായാണ് പൊലീസ് പിടികൂടിയത്.