
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കോട്ടക്കൽ വഞ്ചിപ്പൊയ്ക സുജിത്ത് ഭവനം വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന സജി (50) യെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ടി. പോക്സോ വകുപ്പ് പ്രകാരം 10 വർഷം കഠിന തടവിനും 11000 രൂപ പിഴയും വിധിച്ചത്. (Sexual Harassment)
2023 ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട വനിത സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ഇ. ഷൈലജയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി. ഹാജരായി.