
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത 17കാരൻ കസ്റ്റഡിയിൽ. കഴിഞ്ഞ മാസം ഉല്ലാസ്‌നഗർ ഏരിയയിലെ ഒരു ഭവന സമുച്ചയത്തിന്‍റെ പരിസരത്താണ് സംഭവം നടന്നത്. പ്രതിയും കുട്ടിയുടെ പിതാവും സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നത് ഇവിടെയാണ്.
പെൺകുട്ടി തനിച്ചായിരുന്നപ്പോൾ പ്രതി വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ നിലവിളി കേട്ടാണ് സമീപത്തുള്ളവർ ഓടിയെത്തിയത്. വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലാണ് കാണപ്പെട്ടത്. തുടർന്ന് നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ റിമാൻഡ് ഹോമിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.