

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന് വടക്കു വശത്തെ ശ്രീദേവി ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. എറണാകുളം കോലഞ്ചേരി ഐക്കരനാട് പഞ്ചായത്ത് ചക്കുമംഗലം വീട്ടിൽ അജയകുമാറാണ് (47) സൗത്ത് പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് 12ന് ശേഷമാണ് മോഷണം നടന്നത്. അപരിചിതനായ ഒരാൾ ക്ഷേത്ര മതിൽക്കെട്ടിനകത്ത് പതുങ്ങി നിൽക്കുന്നതു കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
സൗത്ത് സ്റ്റേഷൻ ഓഫിസർ കെ. ശ്രീജിത്തിന്റെ നിർദേശാനുസരണം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കാണിക്കവഞ്ചി മോഷ്ടിച്ച വിവരം അറിഞ്ഞത്. കാണിക്കവഞ്ചി പിന്നീട് കാണിച്ചുകൊടുത്തു.