
ബംഗളൂരു: പത്താം ക്ലാസുകാരിയെ വിവാഹം ചെയ്ത് ഒളിച്ചോടിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. മണ്ഡ്യ സ്വദേശി അഭിഷേക് ഗൗഡയെയാണ് (25) അറസ്റ്റ് ചെയ്തത്. പ്രയാപുർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിനാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നവംബർ 23നാണ് 15കാരിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. വൈകിട്ട് ട്യൂഷനുപോയ പെണ്‍കുട്ടി രാത്രി വൈകിയിട്ടും തിരികെ വീട്ടില്‍ എത്താതായതോടെ പ്രാഥമികാന്വേഷണത്തിൽ അധ്യാപകൻ തട്ടിക്കൊണ്ടുപോയതാണെന്ന് മനസ്സിലായി. (Teacher arrested)
ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവർക്കുമായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ വിവാഹിതനായ അഭിഷേകിന് രണ്ടു വയസ്സായ കുട്ടിയുമുണ്ട്. ഭാര്യയുമായുള്ള ദാമ്പത്യ ബന്ധം വഷളായതോടെ ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.