
കലബുറഗി (കർണ്ണാടക): പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ യദ്രാമി ടൗണിൽ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സ്വകാര്യ സ്കൂൾ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു(Teacher Arrested).
അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ ചൊവ്വാഴ്ച വൈകീട്ട് നഗരം സംഘർഷഭരിതമായിരുന്നു.