
മേലാറ്റൂർ: രേഖയില്ലാതെ ബൈക്കിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുമായി യുവാവിനെ പിടികൂടി. കൊടുവള്ളി സ്വദേശി ചെമ്പറ്റുമൽ റഷീദിനെയാണ് (42) മേലാറ്റൂർ റെയിൽവേ ഗേറ്റിന് സമീപത്തുനിന്ന് മേലാറ്റൂർ പൊലീസ് പിടികൂടിയത്. (black money)
പ്രതി ഓടിച്ചിരുന്ന ബൈക്കിന്റെ പെട്രോൾ ടാങ്കിനുള്ളിൽ നിർമിച്ച രഹസ്യ അറയിൽനിന്നാണ് പണം കണ്ടെത്തിയത്. 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണം പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി.