ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി, പ്രതികൾ അറസ്റ്റിൽ

ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി, പ്രതികൾ അറസ്റ്റിൽ
Published on

ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി, പ്രതികൾ അറസ്റ്റിൽ. സംഭവത്തിൽ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ബൈത്തുൽ നമസ് വീട്ടിൽ അറഫാസ് (27), കോഴിക്കോട് ഒളവണ്ണ സ്വദേശി നടുവത്ത് മിത്തൽ വീട്ടിൽ ജംഷാദ് (32) എന്നിവരെ തൃശ്ശൂർ കയ്പമംഗലം പൊലീസ് പിടിയിലാക്കി. വ്യാജ ഓൺലൈൻ പ്ലാറ്റ് ഫോം വഴി പണം നേടാമെന്ന് വിശ്വസിപ്പിച്ച്, തൃശ്ശൂർ സ്വദേശിയുടെ കയ്യിൽ നിന്നും 46 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തിരുന്നത്. കേസിൽ നാലു പേരെ പൊലീസ് ഇതിന് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ആളുകളെ പ്ലക്സ് ടിവി ഒടിടി പ്ലാറ്റ്‌ഫോം വഴി പണം നിക്ഷേപിക്കാൻ നിർബന്ധിക്കുകയും വൻ തുക ലാഭം വാഗ്ദാനം ചെയ്യുകയുമായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com