
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ തെരുവ് നായ്ക്കുട്ടികളെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ പോലീസ് കേസെടുത്തു. (Animal abuse) നായ്ക്കുട്ടികളുടെ കരച്ചിൽ കേട്ടതിന്റെ ദേഷ്യത്തിലാണ് ഇവർ ഇത്തരത്തിലൊരു ക്രൂരത കാട്ടിയത്. കങ്കർഖേഡ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പ്രതികളായ ശോഭയ്ക്കും ആരതിക്കുമെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 325 (മൃഗത്തെ കൊല്ലുകയോ അംഗവൈകല്യം വരുത്തുകയോ ചെയ്യുക) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം തുടർ നിയമനടപടികൾ ഉണ്ടാകുമെന്നും ജിതേന്ദ്ര കുമാർ പറഞ്ഞു.
അനിമൽ കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി അൻഷുമാലി വസിഷ്ഠിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഫയൽ ചെയ്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ജിതേന്ദ്ര കുമാർ പിടിഐയോട് പറഞ്ഞു.