
കണ്ണൂർ: ചെരുപ്പ് കടയിൽ നിന്നും പണം മോഷ്ടിച്ച യുവതിയെയും യുവാവിനെയും പോലീസ് തെരയുന്നു. തലശേരി ലോഗൻസ് റോഡിലെ സെല്ല ഫാൻസി ഫൂട്ട്വെയർ ഷോപ്പിലാണ് മോഷണം നടന്നത്. ചെരുപ്പ് വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇരുവരും മേശവലിപ്പിൽ നിന്ന് 5,000 രൂപ കവർന്ന ശേഷം കടന്നു കളയുകയായിരുന്നു. (stole money)
വൈകുന്നേരം മൂന്നിന് ചെരുപ്പ് ആവശ്യപ്പെട്ട് രണ്ട് പേർ കടയിലേക്കെത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് ചെരുപ്പ് തിരഞ്ഞ് കടക്കാരന്റെ ശ്രദ്ധ തിരിച്ചു. കൂട്ടത്തിലെ യുവാവ് ബെൽറ്റ് നോക്കുന്നതായി നടിച്ച് കടയിൽ പണം സൂക്ഷിച്ച മേശവലിപ്പിനരികിലേക്ക് നീങ്ങുകയും മേശവലിപ്പിലെ പണമെടുത്ത് സ്ഥലം വിടുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.