സ്കൂൾ ബസിൽ കത്തിക്കുത്ത്; ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്, പ്ലസ്‍വൺ വിദ്യാർഥി കസ്റ്റഡിയിൽ | Stabbing case

സ്കൂൾ ബസിൽ കത്തിക്കുത്ത്; ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്, പ്ലസ്‍വൺ വിദ്യാർഥി കസ്റ്റഡിയിൽ | Stabbing case
Published on

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിൽ വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു. ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് പ്ലസ് വൺ വിദ്യാർഥി കുത്തിപ്പരിക്കേൽപിച്ചത്. തിരുവനന്തപുരം നെട്ടയത്തെ സ്വകാര്യ സ്കൂൾ വിദ്യാർഥികളാണ് ഇരുവരും. (Stabbing case)

കുത്തേറ്റ വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ​പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. കുത്തിയ പ്ലസ്‍ വൺ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കത്തിയും കണ്ടെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com