

കോട്ടയം: കോട്ടയം പാല മേവടയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയെന്ന് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു(Skeleton Found).
മീനച്ചില്‍ ഭാഗത്ത് നിന്നും കാണാതായ 84 കാരനായ വൃദ്ധന്റെ അസ്ഥികൂടമാണോ ഇതെന്ന സംശയത്തിലാണ് പോലീസ്. 2024 ഡിസംബര്‍ 21 നാണ് 84 കാരനായ മാത്യു തോമസിനെ കാണാതായത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തു നിന്നാണ് ഇപ്പോള്‍ അസ്ഥികൂടവും കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ദുരൂഹത നിലനില്കുനുണ്ട്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ ലഭിച്ച അസ്ഥികൂടം മാത്യു തോമസിന്റേത് തന്നെയോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുള്ളു എന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.