‘നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദി’: പൊട്ടിക്കരഞ്ഞ് ഷാരോണിൻ്റെ അമ്മ | Sharon murder case updates

കോടതിക്കും പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കും നന്ദിയറിയിച്ച അമ്മ, നിഷ്കളങ്കനായ തൻ്റെ മകൻ്റെ നിലവിളിയാണ് ദൈവം കേട്ടതെന്നും കൂട്ടിച്ചേർത്തു
‘നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദി’: പൊട്ടിക്കരഞ്ഞ് ഷാരോണിൻ്റെ അമ്മ | Sharon murder case updates
Published on

തിരുവനന്തപുരം: കോടതി വിധിയിൽ ഏറെ സംതൃപ്തരാണെന്ന് വ്യക്തമാക്കി കൊല്ലപ്പെട്ട ഷാരോണിൻ്റെ കുടുംബം. പൊട്ടിക്കരഞ്ഞു കൊണ്ട് യുവാവിൻ്റെ അമ്മ ജഡ്ജിക്ക് നന്ദിയറിയിച്ചു.(Sharon murder case updates )

നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദിയെന്നാണ് അവർ പറഞ്ഞത്. കോടതിക്കും പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കും നന്ദിയറിയിച്ച അമ്മ, നിഷ്കളങ്കനായ തൻ്റെ മകൻ്റെ നിലവിളിയാണ് ദൈവം കേട്ടതെന്നും കൂട്ടിച്ചേർത്തു. തങ്ങൾ പ്രതീക്ഷിച്ച ഏറ്റവും വലിയ ശിക്ഷയാണ് ലഭിച്ചതെന്ന് പറയുമ്പോൾ ആ അമ്മയ്ക്ക് അനുഭവപ്പെട്ട സന്തോഷം മകന് നീതി ലഭിച്ചുവെന്ന ബോധ്യത്തിൽ അധിഷ്ഠിതമാണ്.

ഷാരോണിൻ്റെ സഹോദരൻ ഷിമോണും ബഹുമാനപ്പെട്ട കോടതിക്ക് നന്ദിയറിയിച്ചു. ഈ കേസിന് നിർണ്ണായക വഴിത്തിരിവായത് കഷായം കഴിച്ചതായുള്ള ഷാരോണിൻ്റെ വെളിപ്പെടുത്തലിൽ സഹോദരന് തോന്നിയ സംശയമാണ്.

Related Stories

No stories found.
Times Kerala
timeskerala.com