ഷാബ ഷെരീഫ് കൊലക്കേസ് പ്രതികൾ ജയിലുദ്യോഗസ്ഥരെ ആക്രമിച്ചു

ഷാബ ഷെരീഫ് കൊലക്കേസ് പ്രതികൾ ജയിലുദ്യോഗസ്ഥരെ ആക്രമിച്ചു
Published on

കോ​ഴി​ക്കോ​ട്: മൈ​സൂ​രു​വി​ലെ നാ​ട്ടു​വൈ​ദ്യ​ൻ ഷാ​ബ ഷെ​രീ​ഫി​നെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് വ​ർ​ഷ​ത്തി​ലേ​റെ ത​ട​വി​ലാ​ക്കി​യ​ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല ജ​യി​ലി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചു. നി​ല​മ്പൂ​ർ ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി അ​ജ്മ​ല്‍, വ​ണ്ടൂ​ര്‍ പ​ഴ​യ​വാ​ണി​യ​മ്പ​ലം സ്വ​ദേ​ശി ഷ​ഫീ​ഖ് എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ജ്മ​ലും ഷ​ഫീ​ഖും നി​ഷാ​ദി​ന്റെ സെ​ല്ലി​ലെ​ത്തു​ക​യും വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​ക്കു​ക​യും പി​ന്നാ​ലെ നി​ഷാ​ദി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഡെ​പ്യൂ​ട്ടി പ്രി​സ​ൺ ഓ​ഫി​സ​ർ​മാ​രാ​യ ജ​ർ​മി​യാ​സ്, പ്ര​ഭീ​ഷ്, അ​സി. പ്രി​സ​ൺ ഓ​ഫി​സ​ർ ആ​ന​ന്ദ് എ​ന്നി​വ​ർ ചി​കി​ത്സ​തേ​ടി. ജ​യി​ൽ അ​ധി​കൃ​ത​രു​ടെ പ​ര​തി​യി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ക​സ​ബ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related Stories

No stories found.
Times Kerala
timeskerala.com