
ചെന്നൈ: തമിഴ്‌നാട് ബിജെപി സംസ്ഥാന നേതാവ് പോക്‌സോ കേസിൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്‌തെന്ന പരാതിയിലാണ് പാർട്ടി സാമ്പത്തിക വിഭാഗം കൺവീനർ കൂടിയായ എം.എസ് ഷയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പോക്‌സോ വകുപ്പ് ചുമത്തി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
15 വയസുള്ള പെൺകുട്ടിയുടെ ഫോണിലേക്ക് ബിജെപി നേതാവായ ഷാ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചുവെന്നാണ്പരാതി. പെൺകുട്ടിയുടെ പിതാവാണ് പൊലീസിൽ നൽകിയത്. മകൾക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നു പരാതിയിൽ വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ബിജെപി നേതാവെന്നും റിപ്പോർട്ടുണ്ട്.