
കൊല്ലം: ഹോട്ടലിൽ കഥപറയാൻ എത്തിയ യുവ എഴുത്തുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ പ്രതിയായ സംവിധായകൻ വി.കെ. പ്രകാശ് അറസ്റ്റിൽ. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കൊല്ലം പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.
2022 ഏപ്രിലിൽ കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പരാതിക്കാരിയും വി.കെ. പ്രകാശും താമസിച്ച രണ്ടു മുറികളിലുൾപ്പെടെ എത്തിച്ച് തെളിവെടുത്തു. വി.കെ. പ്രകാശിനെ ഹോട്ടൽ ജീവനക്കാർ തിരിച്ചറിഞ്ഞു. പരാതിക്കാരിയുമൊത്ത് പൊലീസ് നേരത്തേ ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഇരുവരും താമസിച്ചതിന്റെ രേഖകളും അന്ന് പൊലീസ് ശേഖരിച്ചു.