തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ മുസ്തഫ ( 53)യെ ആണ് കൊടുങ്ങല്ലൂർ പൊലീസ് വേങ്ങരയിൽ നിന്ന് പിടിയിലാക്കിയത്. എടവിലങ്ങ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2022 മാർച്ച് 20 മുതൽ ഒരു വർഷം മുമ്പ് വരെ എടവിലങ്ങ് പ്രദേശത്തെ വീട്ടിൽ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
യുവതിയുടെ കൈവശമുണ്ടായിരുന്ന 4 ലക്ഷം രൂപയും 4.5 പവൻ സ്വർണാഭരണങ്ങളും, ഒരു ഡിയോ സ്കൂട്ടറും വിവാഹ വാഗ്ദാനം നൽകി തട്ടിയെടുക്കുകയും ചെയ്തു. തിരികെ ചോദിച്ചപ്പോൾ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വിവാഹം കഴിക്കാതെയും വാങ്ങിയ വസ്തുക്കൾ തിരിച്ച് നൽകാതെയും ലൈംഗികമായി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തു എന്നുമായിരുന്നു യുവതിയുടെ പരാതി.