
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിനെ വീണ്ടും ചോദ്യം ചെയ്യും. തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. (sexual assault case against siddique)
അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ സമർപിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പൊലീസ് നോട്ടീസ് നൽകിയത്.
നടിക്കെതിരായി ചില വാട്ട്സ്ആപ് രേഖകൾ തന്‍റെ കൈയിലുണ്ടെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. ഇവ ഇന്ന് ഹാജരാക്കേണ്ടി വരും. ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും.