പെണ്‍കുട്ടിയെ വലയിലാക്കിയത് ശ്യാം: കൊച്ചിയിലെ സെക്സ് റാക്കറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് | Sex racket in Kochi

പെൺകുട്ടി പോലീസിനോട് പറഞ്ഞത് ഒരു ദിവസം 7 പേർ വരെ തൻ്റെയടുത്ത് എത്തിയിരുന്നതായാണ്
പെണ്‍കുട്ടിയെ വലയിലാക്കിയത് ശ്യാം: കൊച്ചിയിലെ സെക്സ് റാക്കറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് | Sex racket in Kochi
Published on

കൊച്ചി: എളമക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയിലും ബെംഗളൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന പെണ്‍വാണിഭ സംഘമാണിത്.(Sex racket in Kochi)

ഇവർ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിൽ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച്ച വെച്ചു. പെൺകുട്ടി ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്കെത്തിയത് 12-ാം വയസ്സിലാണ്. തുടർന്നാണ് സംഘത്തിൻ്റെ വലയിൽ അകപ്പെടുന്നത്.

പോലീസ് അറസ്റ്റ് ചെയ്തത് സംഘത്തെ നിയന്ത്രിച്ചിരുന്ന 2 സ്ത്രീകളുൾപ്പെടെയുള്ള മൂന്നു പേരെയാണ്. ജഗത, സെറീന, സഹായി ശ്യാം എന്നിവരാണിവർ. സെറീനയാണ് റാക്കറ്റിൻ്റെ ബെംഗളൂരുവിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ജഗതയാണ് കൊച്ചിയിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ഒപ്പമുള്ള ശ്യാമാണ് പെൺകുട്ടിയെ വലയിലാക്കിയത്.

പെൺകുട്ടി പോലീസിനോട് പറഞ്ഞത് ഒരു ദിവസം 7 പേർ വരെ തൻ്റെയടുത്ത് എത്തിയിരുന്നതായാണ്. ബെംഗളൂരുവിൽ സെറീനയുടെ അടുത്ത് നിന്നും പെൺകുട്ടി കൊച്ചിയിലെ ജഗതയുടെ സമീപമെത്തിയത് കഴിഞ്ഞ ആഴ്ച്ചയാണ്. കൊച്ചിയിൽ ഇവരെ 20ലേറെപ്പേർക്ക് കാഴ്ച്ച വച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

Related Stories

No stories found.
Times Kerala
timeskerala.com